തിക്കോടിയില്‍ മഹിളാകോണ്‍ഗ്രസ് മാവേലിസ്റ്റോറിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും

news image
Feb 17, 2024, 4:01 am GMT+0000 payyolionline.in

തിക്കോടി: അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവിലും വിലവര്‍ധനയിലും പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിക്കോടി മാവേലി സ്റ്റോറിലേക്ക് ഒഴിഞ്ഞ കലങ്ങള്‍ തലയിലേന്തി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു . ധര്‍ണ്ണാ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ലിഷ കെെനോത്ത് അധ്യക്ഷം വഹിച്ചു .നിഷ പയ്യനപുതിയോട്ടില്‍ സ്വാഗതവും ശ്രീജ താഴത്തുംപറമ്പത്ത് നന്ദിയും രേഖപ്പെടുത്തി.

 

തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ജയേന്ദ്രന്‍ തെക്കെകുറ്റി,കെ.പി രമേശന്‍ ,പ്രേമ ബാലകൃഷ്ണന്‍,പി.കെ ചോയി,ഒ.കെ മോഹനന്‍,രമ ചെറുകുറ്റി ,ശാന്ത കുറ്റിയില്‍,അനില്‍ പയ്യനപുതിയോട്ടില്‍, സാലി പുറക്കാട് ,ബിനുകാരോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe