തിക്കോടിയില്‍ നേതാജി ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു

news image
Feb 29, 2024, 7:45 am GMT+0000 payyolionline.in

തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും രക്ത ഗ്രൂപ്പ്ഡയറക്ടറി പ്രകാശന പ്രവർത്തനോദ്ഘാടനവും നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉത്ഘാടനം നിർവ്വഹിച്ചു. കുനിയൽ രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബൈജു ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത് തല നേതൃസമിതി കൺവീനർ കെ.പത്മനാഭൻ മാസ്റ്റർ,  രഹന അരവത്ത് ടിസി പ്രസന്നൻ , ഇവി പ്രേമദാസ്,  ടിസി രൻജു എന്നിവർ സംസാരിച്ചു. പ്രജീഷ് നല്ലോളി നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe