താഴെ അങ്ങാടിയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ; പ്രതിഷേധ പ്രകടനം നടത്തി

news image
Oct 8, 2013, 10:38 am IST payyolionline.in

 വടകര : താഴെ അങ്ങാടിയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൊസൈറ്റി ഗ്രൗണ്ടില്‍  കെ.എസ്.ആര്‍.ടി.സി ഡിപ്പോ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ കായികപ്രേമികളും പ്രദേശവാസികളും പന്തംകൊളുത്തി പ്രകടനം നടത്തി.  നഗരസഭയിലെ മൂന്നിലൊന്നു ജനങ്ങള്‍ തിങ്ങി താമസിക്കുന്ന  താഴെ അങ്ങാടിയിലെ അവശേഷിക്കുന്ന ഏക മൈതാനമാണ്  സൊസൈറ്റി ഗ്രൗണ്ട്.  ജനങ്ങള്‍  തിങ്ങി താമസിക്കുന്ന ഇവിടെ പരിസരമലിനീകരണമുണ്ടാക്കുന്ന  ഡിപ്പോയുടെ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കാനും 18 ന് ഒപ്പുശേഖരണം നടത്താനും ജനകീയ സമിതി തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe