തായ്വാൻ സംഘർഷം: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന

news image
Aug 6, 2022, 1:26 pm IST payyolionline.in

ബെയ്ജിംഗ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി  താഴ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്നാണ് ചൈന പിന്മാറിയത്.

കഴിഞ്ഞ ദിവസം നാൻസി പലോസിക്കും കുടുംബത്തിനും ചൈന വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയുടേത് നിരുത്തരവാദമായ പ്രവർത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞ ദിവസം  ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചിരുന്നു. തായ്വാന് സമീപം ചൈനയുടെ സൈനിക അഭ്യാസം ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ ചൈനയുടെ ഹെലികോപ്റ്ററുകളും യുദ്ധ വാഹിനികപ്പലുകളും എത്തിയതായി തായ്വാൻ അവകാശപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe