താന്‍ അതിമാനുഷനല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

news image
Oct 14, 2013, 8:31 pm IST payyolionline.in

വാഷിംഗ്ടണ്‍ :സാമ്പത്തികശാസ്ത്രത്തില്‍ അഗ്രഗണ്യനെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പോലും ഏറെ വാഴ്ത്തിയ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ രഘുറാം രാജനാണ് താന്‍ അതിമാനുഷനല്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതീക്ഷകള്‍ വലുതായിരിക്കാം. പക്ഷേ അതെല്ലാം സാക്ഷാത്ക്കരിക്കാന്‍ താന്‍ ആളല്ല. പക്ഷേ ചെറിയ കാര്യങ്ങളെന്തെങ്കിലും ചെയ്യാന്‍ തനിയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര ധനകാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വന്‍ വ്യവസായ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ചിലതരത്തില്‍ പറഞ്ഞാല്‍ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കുറച്ച് കാര്യങ്ങളേ ചെയ്യുന്നുളളൂവെന്നും കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക രംഗത്ത് ഒട്ടേറെ ഫലസൂചകങ്ങള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ച മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പൂര്‍ണമായും മനസിലാക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുവെന്നും രഘുറാം രാജന്‍ കുറ്റപ്പെടുത്തി.
താന്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കാകുലനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe