‘താനൊക്കെ ഒരു തന്തയാണോടാ’, സ്റ്റേഷനിൽ വിളിച്ചുവരുത്തി ആലുവ സി.ഐ തെറിവിളിച്ചു: മൂഫിയയുടെ പിതാവ്

news image
Nov 23, 2021, 8:27 pm IST

ആലുവ: ഭർതൃ വീട്ടുകാർക്കെതിരെ ഒരു മാസം മു​െമ്പ പരാതിനൽകിയെങ്കിലും പൊലീസ്​ നടപടിയൊന്നും സ്വീകരിച്ചി​ല്ലെന്നും സി.ഐ തന്നെയും മകളെയും തെറിവിളിച്ചതായും ആത്​മഹത്യ ചെയ്​ത മൂഫിയ പർവീന്‍റെ പിതാവ്​.

”ശാരീരികമായും മാനസികമായും വരന്‍റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നു. ഭർത്താവ്​ സുഹൈൽ പലപ്പോഴായി മോശമായി പെരുമാറിയപ്പോൾ കൗൺസിലിങ്ങിലൂടെ മാറ്റാമെന്ന്​ മോള്​ പറഞ്ഞതിനാലാണ്​ ബന്ധം തുടർന്നത്​. പ്രണയ വിവാഹമായിരുന്നു ഇത്​. കല്യാണം കഴിഞ്ഞതിനുപിന്നാലെ സ്​ത്രീധനം ചോദിച്ച്​ പലതവണ അവർ വന്നു. പക്ഷേ, ഞങ്ങൾ കൊടുത്തിരുന്നില്ല. അക്രമം തുടർന്നപ്പോൾ ഗാഹിക പീഡന പരാതി നൽകി​. പ്രശ്​നം തീർക്കാൻ ആലുവ എസ്​.ഐ വിളിച്ചതോടെയാണ്​ ഞാനും മോളും സ്​റ്റേഷനിൽ എത്തിയത്​. സി.ഐ മുറിയിലേക്ക്​ വിളിച്ചുവരുത്തി സംസാരിച്ചു.

തുടക്കംമുതലെ മോശമായാണ്​ അയാൾ പെരുമാറിയത്​. താനൊക്കെ ഒരു തന്തയാണോടാ എന്ന്​ എന്നോട്​ ചോദിച്ചു. മോളെകുറിച്ച്​ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതോടെ അവൾ സുഹൈലിന്‍റെ മുഖത്തടിച്ചു. പിന്നാലെ വരനും മാതാപിതാക്കളും ചേർന്ന്​ മോളെ അടിക്കാനും ഒരുങ്ങി. പൊലീസുകാർ ഇടപെട്ട്​ പിടിച്ചുവെച്ചു. പരാതിക്കാരായ ഞങ്ങളെ പൊലീസ്​ കേട്ടില്ല. ഒരു പ്രാദേശിക രാഷ്​ട്രീയക്കാരനും അവർക്കൊപ്പമുണ്ടായിരുന്നു”- പിതാവ്​ കക്കാട്ട് ദിൽഷാദ്​ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe