ചെന്നൈ: തമിഴ്നാട്ടിൽ ചെങ്കൽപേട്ട സ്വദേശിക്ക് ഒമിക്രോൺ ബിഎ വകഭേദം സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.
ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചയാൾ മേയ് 9ന് ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയതാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് നിലവിൽ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.
Facebook Notice for EU!
You need to login to view and post FB Comments!