തപസ്യ ആര്‍ട്സ് കോളേജിന്റെ പൂര്‍വ്വ ആധ്യാപക-വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

news image
Oct 6, 2013, 3:01 pm IST payyolionline.in

പയ്യോളി: ഒന്നര പതിറ്റാണ്ട് പയ്യോളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്ന തപസ്യ ആര്‍ട്സ് കോളേജിലെ പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ഥികളുടെയും സംഗമം അമൃത ഭാരതി വിദ്യാ നികേതനില്‍ നടന്നു. സ്മരണകള്‍ അയവിറക്കി ആരംഭിച്ച ചടങ്ങ് സാമൂഹ്യ നന്മയ്ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. സംഗമം സാഹിത്യകാരന്‍ മണിയൂര്‍ ഇ ബാലന്‍ ഉദ്ഘാടനം ചെയ്തു. ലിംക വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കനകദാസ്‌ പേരാമ്പ്രയെ ആദരിച്ചു. തപസ്യയുടെ പ്രിന്‍സിപ്പലായിരുന്ന കെ. പി. ശ്രീശന്‍ അധ്യക്ഷത വഹിച്ചു. കെ. വി. മുരളീധരന്‍, ഹരീഷ് കെ. ടി. തുറയൂര്‍, ടി. നാണു, കെ. പി. രമേശന്‍, വി. രാജീവ്‌, പി. ടി. വി. രാജീവ്‌ എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ വിരുന്നോടെ പരിപാടി അവസാനിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe