തണൽ കൊയിലാണ്ടിയിലെ ലൈഫ് ഫൗണ്ടേഷനുമായി ചേർന്നുള്ള സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം മെയ് 28ന്

news image
May 25, 2023, 10:08 am GMT+0000 payyolionline.in

കൊയിലാണ്ടി: പ്രശസ്ത സന്നദ്ധ സംഘടനയായ തണൽ കൊയിലാണ്ടിയിലെ ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം മെയ് 28 ഞായറാഴ്ച രാവിലെ നടക്കും. വിവിധ മേഖലകളിൽ പ്രശസ്തരായ എട്ട് ഭിന്നശേഷീ സഹോദരങ്ങൾ ചേർന്നാണ് രണ്ടര ഏക്കർ ഭൂമിയിൽ പന്ത്രണ്ട് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുക.

കെ.മുരളീധരൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട്, ഉപാധ്യക്ഷൻ കെ. സത്യൻ, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ്യൻ എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാരായ പി.ബാബുരാജ്, സുരേഷ് ചങ്ങാടത്ത്, ജനപ്രധിനിധികൾ, രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ സ്നേഹ ഭാഷണം നടത്തും.

മുത്താമ്പി റോഡിൽ അമൃത സ്കൂളിന് സമീപം നിർമ്മിക്കപ്പെടുന്ന സ്ഥാപനത്തിൽ അഗതിമന്ദിരം, നട്ടെല്ലിന് ക്ഷതമേറ്റ കിടപ്പു രോഗികളുടെ ചികിത്സാ കേന്ദ്രം, ലഹരി വിമുക്‌തീകേന്ദ്രം, കൗൺസലിംഗ് കേന്ദ്രം എന്നിവയാണ് ഉർപ്പെടുകയെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ഹാരിഫ് വി. കെ, അഹമ്മദ് ടോപ്‌ഫോം, അൻസാർ കൊല്ലം, സി. സത്യചന്ദ്രൻ, കെ.ടി.മുഹമ്മദ് ഹാഷിം, ഷൈജു കെ.കെ, കെ.അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe