ഡിഎന്‍എ ഫലം കോടതിയെ അറിയിക്കും: നാളെ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കിട്ടും

news image
Nov 23, 2021, 9:28 pm IST

തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി നാളെ കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആന്ധ്രാ ദമ്പതകിൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കും.

കോടതി നടപടികൾ നാളെ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമക്ക് കൈമാറും. 30 നാണ് കേസ് ഇനി തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. സാങ്കേതിക നടപടിക ക്രകമങ്ങൾ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാ‍ർത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.

കുഞ്ഞ് അനുപമയുടേതെന്ന് ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് ഇനി പ്രധാനം. കുഞ്ഞ് അമ്മയ്ക്കരികിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം നീങ്ങുകയാണ്. അപ്പോഴും കേരളത്തെ പിടിച്ചുലച്ച ദത്ത് വിവാദത്തിൽ ഉയരുന്ന വീഴ്ചകളിൽ ഇതുവരെ മറുപടിയില്ല. ദത്ത് നൽകലിൽ ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് സർക്കാര്‍ വിശദീകരിക്കുമ്പോള്‍ അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. പരാതികളിൽ ഒരു മാസം മുമ്പ് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe