ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പുലര്‍ത്തുക

news image
Aug 2, 2022, 4:12 pm IST payyolionline.in

തിരുവനന്തപുരം: മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേന്ദ്ര ജല കമ്മീഷൻ ഇന്നു രാവിലെ 8 മണിയ്ക്ക് നൽകിയ മുന്നറിയിപ്പു പ്രകാരം നെയ്യാർ (അരുവിപ്പുറം), കരമന (വെള്ളക്കടവ്), പമ്പ (മാടമൺ), പമ്പ (മാലക്കര), മണിമല (പുലകയർ) എന്നി നദികൾ ജലനിരപ്പ് അപകടനില കവിഞ്ഞു. അച്ചൻകോവിൽ (തുമ്പമൺ), കാളിയാർ (കലമ്പുർ), തൊടുപുഴ (മണക്കാട്),  മീനച്ചിൽ(കിടങ്ങൂർ) എന്നി നദികളിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe