ട്രെയിൻ യാത്രക്കിടയിൽ വില്യാപ്പള്ളി സ്വദേശിയായ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി

news image
Aug 6, 2022, 1:53 pm IST payyolionline.in

വടകര: ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടന കാണാതായതായി പരാതി. വില്യാപ്പള്ളി മുന്നൂറ്റൻപറമ്പത്ത് പത്മനാഭൻ നായരെ ( 62 ) യാണ് കാണാനില്ലെന്ന് പരാതി നല്കിയത്. വ്യാഴാഴ്ചത്തെ കല്യാണത്തിന് കോട്ടയത്ത് പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് വടകര നിന്ന് പോയത്. കല്യാണത്തിൽ പങ്കെടുത്ത് ബുധനാഴ്ച രാത്രി വടകരയിലേക്ക് ട്രെയിൻ കയറിയതാണ്.

 

രാത്രിയിൽ ഒരു തവണ ഫോണിൽ കിട്ടിയിരുന്നു.പിന്നെ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറ്റൊരു കമ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന പത്മനാഭൻ്റെ സുഹൃത്തിനെ വിളിച്ച് ഫോണിൽ പത്മനാഭന കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോൾ അയാൾ പത്മനാഭൻ്റെ കമ്പാർട്ട്മെൻ്റിൽ എത്തി അന്വേഷിക്കുകയായിരുന്നു. എന്നാൽ ബർത്തിൽ ബേഗ്, മൊബൈല്‍ ഫോൺ എന്നിവ  ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് പത്മനാഭൻ. ബന്ധുക്കള്‍ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു. ഇദ്ദേഹത്തെ കുറിച്ച്  വിവരം ലഭിക്കുന്നവർ 9637971 2 31–9946887757 നമ്പറിൽ ബന്ധപ്പെടണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe