ട്രെയിന്‍ യാത്രാനിരക്കില്‍ 2-3 ശതമാനം വര്‍ദ്ധനവ്

news image
Oct 5, 2013, 11:31 am IST payyolionline.in

ദില്ലി: ഇന്ത്യന്‍ റെയില്‍വേ വീണ്ടും ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി. രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിയ്ക്കാനാണ് തീരുമാനം . പുതിയ നിരക്കുകള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ നിലവില്‍ വരും. നിരക്ക് വര്‍ദ്ധനയുടെ കാര്യം റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖര്‍ഗേയാണ് പറഞ്ഞത്. എ.സി സ്ഌപ്പര്‍ കഌസുകളില്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെയും ചരക്കു കൂലി 1.7 ശതമാനവും വര്‍ദ്ധിപ്പിച്ചു.

ഇന്ധന വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് റെയില്‍വേ നിരക്കിലും മാറ്റം വരുത്താന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ അനുസരിച്ച് ആറ് മാസം കൂടുമ്പോള്‍ ട്രെയിന്‍ യാത്ര നിരക്കും, ചരക്ക് കൂലിയും വര്‍ദ്ധിപ്പിയ്ക്കാം. ഇന്ധനവിലയില്‍ ഉണ്ടായ മാറ്റങ്ങള്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും 1200 കോടിയുടെ അധികബാധ്യതയുണ്ടെന്നും പരിഹരിയ്ക്കാന്‍ നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

ഏറ്റവും ഒടുവില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം ഡീസല്‍ വിലയില്‍ 7ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി. വൈദ്യുവതി ചാര്‍ജ്ജും കൂട്ടി. ഈ ഒരു സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നാണ് റെയില്‍വേ പറയുന്നത്. 2 മുതല്‍ മൂന്ന് ശതമാനം വരെയുള്ള നിരക്ക് വര്‍ദ്ധനവ് കൊണ്ട് 1250 കോടിയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിയ്ക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe