ടൊവിനോ ചിത്രത്തിന്റെ ലൊക്കേഷനിൽ തീപിടിത്തം

news image
Mar 7, 2023, 3:08 pm GMT+0000 payyolionline.in

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ കാസർക്കോട്ടെ ‘ചീമേനി’ ലൊക്കേഷനിൽ തീപിടിത്തം. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ വ്യക്തമാക്കി.

അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടങ് ബാക്കി നിൽക്കെയാണ് അപകടം സംഭവിക്കുന്നത്. തീപിടുത്തം ഉണ്ടായപ്പോൾ ലൊക്കേഷനിലെ ആളുകൾ അവിടെ ഉണ്ടായിരുന്നെന്നതിനാലും തീ അണക്കാനുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് ചെയ്തതിനാലും വലിയൊരു അപകടം ഒഴുവാക്കാൻ സാധിച്ചു.

ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ ത്രീഡി ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe