ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം; പൊലീസ് റിപ്പോര്‍ട്ട്

news image
Jan 14, 2023, 6:39 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. എവിടെയാണ് ആയുധനിർമ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സർക്കാർ നിർദ്ദേശം മാനിച്ചെന്നും ഡയറക്ടർ ബൈജു ഭായ്.

അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ ഭാഗമായി ആയുധം നിർമ്മിക്കുന്നത് അധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ലാബുകൾ വിദ്യാർത്ഥികൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അധ്യാപകരുടെ മേൽനോട്ടമില്ലാതെ ഐടിഐകളിൽ കുട്ടികൾ ആയുധം നിർമിക്കുന്നവെന്ന മാധ്യമ വാർത്തകളുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe