ജോളിയുടെ ആത്മഹത്യാശ്രമം: കേസ് മൂന്നിന് പരിഗണിക്കും

news image
Nov 23, 2021, 7:06 am IST

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് ഡിസംബർ മൂന്നിലേക്ക് മാറ്റി. വിചാരണ തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ജോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതുകൊണ്ടാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് മൂന്നിലേക്ക് മാറ്റിയത്. അന്ന് ജോളിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

 

ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം കസബ പോലീസാണ് കേസന്വേഷിച്ചത്. 2020 ഫെബ്രുവരിയിലാണ് കൈയിലെ ഞരമ്പുമുറിച്ച നിലയിൽ ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലെ ജീവനക്കാർ കണ്ടത്.മുൻഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ലാ ജയിലിൽ തുടരുകയാണ് ജോളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe