ജെ പി നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് 2024 ജൂൺ വരെ തുടരും,തീരുമാനം ഐക്യകണ്ഠേന എന്ന് അമിത് ഷാ

news image
Jan 17, 2023, 10:58 am GMT+0000 payyolionline.in

ദില്ലി; ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹം തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രഖ്യാപിച്ചു.യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.കോവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും.ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe