ജെസിഐ പുതിയനിരത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് നാളെ: മാര്‍സല്‍ എംഡി അർജുൻ രാജ് പയ്യോളിയെ ആദരിക്കും

news image
Dec 8, 2023, 10:31 am GMT+0000 payyolionline.in

പയ്യോളി: ജെ സി ഐ പുതിയനിരത്ത്‌, യൂത്ത് ബിസിനസ്സ്മാൻ അവാർഡ് അർജുൻ രാജ് പയ്യോളിക്ക് നൽകി ആദരിക്കും. പയ്യോളിയിൽ ബിസിനസ്സ് രംഗത്ത് വളർന്നു വരുന്ന യൂത്ത് ബിസിനസ്മാന് ജെസി ഐ ഇന്റനാഷണൽ പുതിയനിരത്ത്‌ (പയ്യോളി )സംഘടിപ്പിക്കുന്ന അവാർഡിന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർസൽ ഗ്രൂപ്പ്‌ എംഡി അർജുൻ രാജ് അർഹനായി. ബിസിനസ് രംഗത്ത് ഉള്ള മികച്ച മുന്നേറ്റത്തിന് ഈ വർഷം അർജുന് ദുബായ് സർക്കാർ ഗോൾഡൻ വിസ നൽകിയിരുന്നു.

ദുബായിൽ മാർസൽ ഷിപ്പിങ്, മാർസൽ മെഡിക്കൽസ് സർജിക്കൽസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉടമസ്ഥൻ കൂടിയാണ് അർജുൻ. പയ്യോളി കേന്ദ്രീകരിച്ചു പുതുതായി ആരംഭിച്ച സംരംഭമാണ് മാർസൽ ബിൽഡേഴ്‌സ്. പയ്യോളിയിലെ ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ രംഗത്തെ ആദ്യത്തെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൂടിയാണ് മാർസൽ ബിൽഡേഴ്‌സ്. ആദ്യ വില്ല പ്രൊജക്റ്റ്‌ ആയ മീനത്തുകര പ്രൊജക്റ്റ്‌ മുഴുവൻ സെയിൽ പൂർത്തിയാക്കി. പുതുതായി വില്ല പ്രൊജക്റ്റ്‌കൾ വയനാട്ടിലും, പയ്യോളിയിലും തിരുവള്ളൂരിലും ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ബിസിനെസ്സ് രംഗത്ത് പയ്യോളിയിൽ വളർന്നു വരുന്ന ഈ യുവാവിനെ ജെസിഐ പുതിയനിരത്തിന്റെ നേതൃത്യത്തിൽ യൂത്ത്‌ ബിസിനസ്മാൻ അവാർഡ് നൽകി ഡിസംബർ 9 തിയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പയ്യോളിയിൽ വെച്ച് ആദരിക്കുയാണ്. രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും എന്ന് ജെസിഐ പുതിയനിരത്ത് പ്രസിഡന്റ് അബ്ദുൾ മനാഫ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe