ജി.ടി.എഫ് ഗ്ലോബൽ സർഗോത്സവം -22 ; സ്വാഗത സംഘം രൂപീകരിച്ചു

news image
Jul 29, 2022, 1:01 pm IST payyolionline.in

പയ്യോളി : ഗ്ലോബൽ തിക്കോടിയൻസ് ഫോറം ആഗസ്റ്റ് 6, 7 തീയ്യതികളിൽ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ വെച്ച് സംഘടിപ്പിക്കുന്ന സർഗ്ഗോത്സവം 22 എന്ന മെഗാ ഈവന്റ് വിജിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

 

 

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് യോഗം ഉദ്ഘാടനം
ചെയ്തു. അഫ്സൽ കളപ്പുരയിൽ യോഗത്തിൽ അധ്യക്ഷനായി. ജി.ആർ അനിൽ പരിപാടി വിശദീകരിച്ചു.രാജീവൻ മാസ്റ്റർ കൊടലൂർ, ബഷീർ തിക്കോടി, കെ.പി ഷക്കീല, സന്തോഷ് തിക്കോടി, ബിജു കളത്തിൽ,ബിനു കാരോളി, എം.കെ പ്രേമൻ, ടി.ഖാലിദ്, വി.കെ.മജീദ്, എൻ.കെ കുഞ്ഞബ്ദുള്ള, ആർ.വിശ്വൻ, സഹദ് പുറക്കാട്, ഇ.ശശി പുറക്കാട്  തുടങ്ങിയവർ
സംസാരിച്ചു.

 

നദീർ തിക്കോടി സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 6 ന് 3 മണിക്ക് സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം പി.ടി കുഞ്ഞി മുഹമ്മദ് നിർവ്വഹിക്കും.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ തിക്കോടിയിലെ എഴുത്തുകാരെയും കലാപ്രതിഭകളെയും ആദരിക്കും. തിക്കോടിയിലെ മൺമറഞ്ഞ മഹദ് വ്യക്തികളെ അനുസ്മരിക്കുന്ന ചിത്രീകരണങ്ങൾ അവതരിപ്പിക്കും.

 

 

ആഗസ്റ്റ് 6, 7 തീയ്യതികളിൽ പ്രശസ്തരുടെ ചിത്രകലാ പ്രദർശനവും നാടക മത്സരവും നടക്കും.ആഗസ്റ്റ് 7 ന് 3 മണിക്ക് സർഗോത്സവം ’22 ഔപചാരിക ഉദ്ഘാടനം മന്ത്രി റിയാസ് നിർവ്വഹിക്കും. സർഗോത്സവ ജേതാക്കൾക്കും നാടക മത്സര വിജയികൾക്കും അവാർഡു വിതരണം ചെയ്യും.രാത്രി 7 മണിക്ക് പ്രശസ്ത ഗായിക യുംനയുടെ ഗാനമേളയോടെ സർഗ്ഗോത്സവം’22 പരിപാടി സമാപിക്കും.

 

കെ.മുരളീധരൻ എം.പി, പി.ടി.ഉഷ എം.പി.കാനത്തിൽ ജമീല എം.എൽ.എ , സുരേഷ് ചങ്ങാടത്ത് , രാജീവൻ മാസ്റ്റർ എന്നിവരെ   രക്ഷാധികാരികളായും, ജമീലാ സമദ് , കെ.പിഅഫ്സൽ എന്നിവരെസ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

കെ.പിഅഫ്സൽ, ബിജു കളത്തിൽ, സന്തോഷ് തിക്കോടി, എം.കെ.പ്രേമൻ, എൻ.കെ കുഞ്ഞബ്ദുള്ള, വിശ്വൻ പിലാച്ചേരി, ഇ.ശശി, വൈസ് ചെയർമാൻ
വി.കെ അബ്ദുൾ ലത്തീഫ് , ജനറൽ കൺവീനർ നദീർ തിക്കോടി ,  ജി.ആർ അനിൽ, കൺവീനർ ഇസ്ഹാഖ് കൊയിലിൽ , ട്രഷററായി  ജംഷിദ് അലി  എന്നിവരെയും  തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe