ജി എസ് ടി നിയമത്തിലെ അപാകതകൾ പരിഹരിക്കണം: കൊയിലാണ്ടി വ്യാപാരി വ്യവസായി യൂണിറ്റ് യോഗം

news image
Jul 26, 2022, 9:08 pm IST payyolionline.in

 

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധന ത്തിലെ അപാകതകൾക്ക് പരിഹാരം കാണണമെന്നും, വൈദ്യുതി ചാർജ്  പിൻവലിക്കണമെന്നും, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി.പിൻവലിക്കണമെന്നും, വ്യാപാര ദ്രോഹ നടപടി പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ്.കെ.പി.ശ്രീധരൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം.രാജീവൻ, സീനിയർ വൈസ്.പ്രസിഡന്റ്.ടി.പി.ഇസ്മായിൽ, റിയാസ് അബൂബക്കർ, എം.ശശീന്ദ്രൻ, ജലീൽ മൂസ്സ, ഗിരീഷ്പ്രബീഷ് കുമാർ, പി.ഷബീർ, ഉഷ, മനോജ്, വി.എസ്.വിജയൻ, ദാമോദരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe