ജി എസ് ടി:’അവശ്യസാധനങ്ങളുടെ വിലക്കയറ്റം പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു’ ധനമന്ത്രി

news image
Aug 1, 2022, 2:07 pm IST payyolionline.in

കൊച്ചി:അവശ്യവസ്തുക്കളുടെ ജി എസ് ടി ഉയര്‍ത്തിയ നടപടി പുനപരിശോധിക്കണമെന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിച്ച തീരുമാനം പിന്‍വലിക്കണം, വിഷയം ചർച്ചയാകാതിരിക്കാണാണ് കേന്ദ്രം ശ്രമിക്കുന്നത്.വിലക്കയറ്റത്തിന് എതിരെ ഉയർന്ന പ്രതിഷേധങ്ങൾ കേന്ദ്രം പരിഗണിക്കണം,ജി എസ് ടിയിലെ മാറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയിലായിരിക്കണം. ആഡംബര ഉത്പന്നങ്ങള്‍ക്കുള്ള ജി എസ് ടിയാണ് ഇതുവരെ കുറച്ചത്. ഇതിലൂടെ ജി എസ് ടിവരുമാനത്തില്‍ മൂന്നിലൊന്ന് ഇടിവാണുണ്ടായത്. 2017ലെ  പഴയ നികുതി ഘടനയിലേക്ക് മടങ്ങിപ്പോയാല്‍ 12000 കോടിയുടെ അധിക വരുമാനം ഉറപ്പാക്കാം. സാധാരണക്കാരെ ബാധിക്കാത്ത രീതിയിലായിരിക്കമം നികുതി പരിഷ്കരണമെന്നും കെ എൻ്‍ ബാലഗോപാല്‍ പറഞ്ഞു.

 

 

ജി എസ് ടി വരുമാനം 1,48,995 കോടി രൂപ

ജൂലൈയിലെ വരുമാന കണക്കാണ് ധനമന്ത്രാലയം പുറത്ത് വിട്ടത്.കേരളത്തിലെ വരുമാനം 216l കോടി രൂപയാണ്.കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് കേരളത്തിലെ വരുമാനത്തിൽ 29 ശതമാനം വർധനയുണ്ട്..ജി എസ് ടി നിലവിൽ വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe