ജിദ്ദ മഴക്കെടുതി; നഷ്ടപരിഹാരം ആവശ്യമുള്ളവർ അപേക്ഷ നൽകണം

news image
Nov 25, 2022, 3:12 pm GMT+0000 payyolionline.in

ജിദ്ദ: രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്​ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്​ടം സംഭവിച്ചവർക്ക്​ മതിയായ നഷ്​ടപരിഹാരം നൽകുമെന്ന്​ ജിദ്ദ നഗരസഭ അറിയിച്ചു.

2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്​ടം സംഭവിച്ചവർക്കുള്ള നഷ്​ടപരിഹാരം നൽകുമെന്ന്​​ വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്​മി അറിയിച്ചു. ദുരിത ബാധിതർ നാശനഷ്​ടങ്ങൾ നിർണയിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെൻററിൽ അപേക്ഷ നൽകണം.

വ്യാഴാഴ്​ചയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്​ടങ്ങളുണ്ടായതാണ് വിലയിരുത്തൽ. വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്​.

അതേ സമയം, ​ശക്തമായ മഴയെ തുടർന്ന്​ റോഡുകളിലുണ്ടായ വെള്ളം നീക്കം ചെയ്യലും ശുചീകരിക്കലും നിലംപൊത്തിയ മരങ്ങൾ നീക്കം ചെയ്യലുമെല്ലാം മുനിസിപ്പാലിറ്റിക്ക്​ കീഴിൽ തുടരുകയാണ്​. നിരവധി തൊഴിലാളികളെയാണ്​ വിവിധ ബ്രാഞ്ചുകൾക്ക്​ കീഴിൽ ഇതിനായി നിയോഗിച്ചിരിക്കുന്നത്​.

ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്​. മുൻകരുതലായി അടച്ചിട്ട പല റോഡുകളും ഇതിനകം ഗതാഗത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe