ജനതാ മുന്നേറ്റയാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം

news image
Oct 2, 2013, 10:18 am IST payyolionline.in

കൊയിലാണ്ടി: അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ജനതാദള്‍ എസ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എ. നയിക്കുന്ന ജനതാ മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റി അംഗം സുരേഷ് മേലേപുറത്ത് അധ്യക്ഷതവഹിച്ചു. സി.കെ. നാണു എം.എല്‍.എ. സംസ്ഥാന സെക്രട്ടറി ജനറല്‍ സി.കെ. ഗോപി, ജനറല്‍ സെക്രട്ടറി എം.എസ്. പ്രദീപ്കുമാര്‍, ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ, സി. മുഹസിന്‍, ജോര്‍ജ് എം. തോമസ്, പി.കെ. രാധാകൃഷ്ണന്‍, അബ്ദുള്‍ ഖാദര്‍, റാമിസ് കാപ്പാട്, ഷെഫിക്, എന്‍.കെ. ബാലകൃഷ്ണന്‍, ചിത്രാംഗി രാധാകൃഷ്ണന്‍, ഇ.കെ. രാജന്‍, പി.എം. സുധര്‍മന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ. രാജന്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe