ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

news image
Jul 29, 2023, 2:22 am GMT+0000 payyolionline.in

അഴിയൂർ : ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. കണ്ണൂക്കര ചാലിൽ എൽ പി സ്‌കൂളിന് സമീപം മാവിലക്കണ്ടി വീട്ടിൽ എം ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. പതിനാല് പവൻ സ്വർണ്ണവും, 82000 രൂപയുമാണ് നഷ്ടമായത്.

വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നതിന് ശേഷം അലമാര പൊളിച്ചു സ്വർണവും പണവും കവരുകയായിരുന്നു. സ്ഥലത്തില്ലാത്ത ബാലകൃഷ്ണന്റെ ഭാര്യയും മക്കളും വന്നാൽ മാത്രമേ നഷ്ടപ്പെട്ടതിന്റെ യഥാർത്ഥ ചിത്രം മനസിലാകുകയുള്ളൂ. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌കോഡും സംഭവസ്ഥലത്തു എത്തി.

പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലതുമായ പത്തോളം മോഷണം നടന്നിരുന്നു. ഒന്നിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അടിക്കടി നടക്കുന്ന മോഷണം ജനങ്ങളിൽ ഭീതി പരതിയിരിക്കുകയാണ്. നൈറ്റ് പെട്രോളിംഗ് അടക്കം ഊർജിതമാക്കിയതായി ചോമ്പാല പോലീസ് പറയുന്നുണ്ടെങ്കിലും, മോഷണം അടിക്കടി തുടരുന്നത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe