ചെർപ്പുളശ്ശേരിയിൽ വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; പിടികൂടി എംവിഡി

news image
Jul 25, 2022, 5:28 pm IST payyolionline.in

ആലപ്പുഴ:  ആഡംബര കാറിന്റെ രജിസ്ട്രേഷൻ നമ്പർ മറച്ചു വച്ചു സഞ്ചരിച്ച വിവാഹ പാർട്ടിയെ കുടുക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു.

 

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തുകയായിരുന്നു.  എംവിഐയും എഎംവിഐയും ഉൾപ്പെട്ട സംഘം കാറിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് പിഴ ചുമത്തിയത്. രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe