വടകര: ചാനൽ വീഡിയോ പ്രതിഭാഗം തെളിവിലേക്ക് വന്നപ്പോൾ കഞ്ചാവ് കേസ് പ്രതികൾ കുറ്റവിമുക്തരായി. പെരിന്തൽമണ്ണ പോലീസ് 12 കിലോ 60 ഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികളായ കൊളത്തൂർ പാറപ്പുറത്ത് അജീഷ് (29) കോട്ടയം പൊൻകുന്നം ഏർത്തയിൽ ജോസ് ഡൊമിനിക്ക്(37) എന്നിവരെയാണ് വടകരനാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചത്.
24-12-2015 തിയ്യതി ഉച്ചക്ക് 2:10 മണിക്ക് പെരിന്തൽമണ്ണ ജൂബിലിറോഡിൽ വെച്ച് പ്രതികൾ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെ കഞ്ചാവുമായി പെരിന്തൽമണ്ണ പോലീസ് പിടികൂടി എന്നും നടപടികൾക്ക് ശേഷം പോലീസ് രാത്രി 7:29 മണിയോടെ സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർ ചെയ്തുവെന്നുമാണ് കേസ്. എന്നാൽ അന്നേദിവസം സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയിലെ വീഡിയോ പ്രകാരം പകൽ വെളിച്ചത്തിൽ സ്റ്റേഷനിൽ പ്രതികൾക്കുo, കഞ്ചാവിനുമൊപ്പം നിൽകുന്നതാണ് കണ്ടത് ഈ വീഡിയോ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും റിപ്പോർട്ടറെ കോടതി മുമ്പാകെ വിസ്തരിക്കുകയും ചെയ്തു.
കൂടാതെ കേസ് പിടിച്ചുവെന്ന് പറയുന്നപിറ്റേ ദിവസത്തെ പത്രം കോടതിയിൽ ഹാജരാക്കി റിപ്പോർട്ടറെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ, രണ്ടാം പ്രതിക്കു വേണ്ടി അഡ്വ.പി.പി ആഷിക്ക് എന്നിവർ ഹാജരായി.