ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും ; നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും – അച്ചു ഉമ്മൻ

news image
Aug 9, 2023, 10:25 am GMT+0000 payyolionline.in

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്രം വിജയം നേടുമെന്ന് കുപ്രചാരണങ്ങൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകു​മെന്നും സഹോദരിയും അന്തരിച്ച ഉമ്മൻചാണ്ടിയുടെ മകളുമായ അച്ചു ഉമ്മൻ. തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനൊപ്പം മുഴുവൻ സമയവും പ്രചാരണത്തിന് ഇറങ്ങുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. ”തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം കുറിക്കും. ചാണ്ടിയാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. സ്ഥാനാർഥിയായി ചാണ്ടിയെ തെരഞ്ഞെടുത്തതിൽ സന്തോഷവും നന്ദിയുമുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയുടെ ഓർമകൾ നിലനിർത്തുന്നതിനൊപ്പം തന്നെ ചാണ്ടി ഉമ്മനെന്ന രാഷ്​ട്രീയക്കാരനെയും അംഗീകരിച്ചിരിക്കുകയാണ്.പുതുപ്പള്ളിയിൽ മുഴുവൻ സമയവും പ്രചാരണത്തിനിറങ്ങും​”.-അച്ചു ഉമ്മൻ പറഞ്ഞു.

വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ ​കൊണ്ട് വേട്ടയാടി. അന്ത്യയാത്രയി​ൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകും.-അച്ചു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe