ഗ്രാമപ്പഞ്ചായത്തിന് അന്‍പതാം വാര്‍ഷികാഘോഷം; മുന്‍ അംഗങ്ങളെ ആദരിച്ചു

news image
Oct 8, 2013, 10:10 am IST payyolionline.in
ചേമഞ്ചേരി: ഗ്രാമപ്പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പൊന്നാടത്ത് ഗോവിന്ദന്‍ നായരുടെ ഛായാപടം കെ. ദാസന്‍ എം.എല്‍.എ. അനാച്ഛാദനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്‍കാല പഞ്ചായത്ത് അംഗങ്ങള്‍ക്ക് കെ. രാധാകൃഷ്ണന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിതാ മതിലിച്ചേരി അധ്യക്ഷത വഹിച്ചു. അശോകന്‍ കോട്ട്, വൈസ് പ്രസിഡന്റ് വി. ഗോപാലന്‍, വി.കെ. രാഘവന്‍, ഷെരീഫ്, കെ. ഭാസ്‌കരന്‍, ആര്‍.പി. വത്സല, ടി.പി.എ. കാദര്‍, സതി കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe