​ഗുജറാത്തിലെ വ്യാജമദ്യ ദുരത്തിന് കാരണം ‘പൊട്ട്ലി’, വില പാക്കറ്റിന് 40 രൂപ

news image
Jul 27, 2022, 1:35 pm IST payyolionline.in

അഹമ്മദാബാദ്: ​ഗുജറാത്തിലെ  ബോട്ടാഡ് ജില്ലയിൽ വ്യാജമദ്യ ദുരന്തത്തിന് കാരണം  മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ച് നിർമ്മിച്ച നാടൻ മദ്യമായ പൊട്ട്ലിയെന്ന് പൊലീസ്. പൊട്ട്ലിയെന്നത് ഈ മദ്യത്തിന്റെ പ്രാദേശികമായ പേരാണ്. നാടൻ നിർമ്മിത മദ്യം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വിൽക്കുന്നത്. ഒരു പാക്കറ്റിന് വെറും 40 രൂപയാണ് ശരാശരി വില. കൊള്ളപ്പലിശക്കാരാണ് മദ്യവിൽപനക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വെള്ളത്തിൽ മീഥൈൽ ആൽക്കഹോൾ കലർത്തിയാണ് വ്യാജമദ്യമുണ്ടാക്കിയത്. പിന്നീട് ഇത് നാട്ടുകാർക്ക് 40 രൂപയ്ക്ക് വിറ്റു. ഇത്തരം പോട്ട്ലികൾ 25 മുതൽ 50 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. സംഭവ ദിവസം ഓരോന്നിനും 40 രൂപയാണ് ഈടാക്കിയത്. ഹോളി സമയത്ത് വിൽക്കുന്നതുപോലെ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളാണ് പോട്ട്ലികൾ വിറ്റത്. ഇത് ഒരുപാക്കറ്റ് കഴിച്ചവർ തന്നെ മരിച്ചെന്നും പൊലീസ് പറഞ്ഞു.  14 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇരകൾ മീഥൈൽ ആൽക്കഹോൾ കഴിച്ചതായി ഫോറൻസിക് സ്ഥിരീകരിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് 14 പേർക്കെതിരെ കേസെടുത്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളിൽ ഭൂരിഭാഗം പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആശിഷ് ഭാട്ടിയ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe