പയ്യോളി : പയ്യോളി ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.രാഘവന്, വി.വി.എം.ബിജിഷ, പി.ബാലകൃഷ്ണന്, സി.പി.ഫാത്തിമ, ഇന്ദിര കൊളാവി, കെ.പ്രജീഷ്, പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.കെ.വിനോദ്, എസ്.ഐ. എന്‍.രാജേഷ് കുമാര്‍, സി.മിനി, സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ നേതൃത്വം നല്കി. പയ്യോളി പോലീസ് സ്റ്റേഷന് പരിസരം, പയ്യോളി പഞ്ചായത്ത് ഓഫീസ് പരിസരം, ഹോമിയോ ആശുപത്രി പരിസരം എന്നിവടങ്ങളില്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.