ഗാന്ധിജിയുടെ സന്ദേശം യുവാക്കള്‍ ജീവിത വൃതമാക്കണം : അഡ്വ: കെ.ജയന്ത്

news image
Oct 3, 2013, 1:45 pm IST payyolionline.in

മേപ്പയൂര്‍: പുതിയ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ സന്ദേശങ്ങള്‍  യുവാക്കള്‍ ജീവിത വൃതമാക്കണമെന്നും, പുതിയ അഹിംസാവാദികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.ജയന്ത് പറഞ്ഞു. മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച  “ഗാന്ധിഘാതകര്‍ക്കെതിരെ  പ്രതിരോധ സംഗമം’’ പരിപാടി ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട്‌ ഇ.കെ മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. കാലത്ത് 9 ന് ആരംഭിച്ച ഉപവാസം വൈകീട്ട് 5 ന്  സമാപിച്ചു. കെ.പി.സി.സി  ജനറല്‍സെക്രട്ടറി അഡ്വ:  ടി സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. കെ. ബാലനാരായണന്‍, പി.കെ രാകേഷ്, ഇ. അശോകന്‍, ടി.പി നാരായണന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, ചൂക്കോത്ത് ബാലന്‍ നായര്‍,  കെ.കെ സിതി,  കെ.പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറല്‍സെക്രട്ടറി പി.എം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.   കാവില്‍.പി മാധവന്‍, സി.പി നാരായണന്‍, സി.എം ബാബു, കെ.വി ദിവാകരന്‍, കെ.പി വേണുഗോപാല്‍, കെ.പി രാമചന്ദ്രന്‍, യു തുഷാര എന്നിവര്‍ സംസാരിച്ചു. പരിപാടിയ്ക്ക്  ചാനത്ത് കുഞ്ഞികണ്ണന്‍, ശ്രീനിലയം വിജയന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വിജീഷ്  മോതയോത്ത്, പോത്തിലോട്ട് കണാരന്‍, ബിജു കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി കെ അനീഷ്‌ സ്വാഗതവും ഷബീര്‍ ജന്നത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe