ഗാന്ധിജയന്തി: വീടുകളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച് സോഷ്യലിസ്റ്റ് യുവജനത

news image
Oct 4, 2013, 1:23 pm IST payyolionline.in

തുറയൂര്‍ :  സോഷ്യലിസ്റ്റ് യുവജനത  തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ  നേതൃത്വത്തില്‍  ഗാന്ധിജയന്തിദിനത്തില്‍ തുറയൂര്‍ പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ച്, കാലാവധി  കഴിയാത്തതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ശേഖരിച്ചു. പഞ്ചായത്തിലെ എല്ലാ മേഖലകളില്‍ നിന്നും അഭൂത പൂര്‍വ്വമായ ജനപിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. ഏകദേശം 20,000  രൂപയുടെ മരുന്നുകള്‍ ആണ് ഇത്തരത്തില്‍ ശേഖരിച്ചത്. ഈ മരുന്നുകള്‍ തുറയൂരിലെ സ്വാന്തനം പെയിന്‍ & പാലിയേറ്റീവിന് നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം. സേവന പ്രവര്‍ത്തനത്തിന് ശ്രീജിത്ത്  കുളിമാക്കൂല്‍, രതീഷ്‌ കുമാര്‍, സി.കെ മനൂപ് മലോല്‍, വിജേഷ് കൊടക്കാട്, രാജേഷ്‌ സി.വി, മുകേഷ് കുമാര്‍,  രതീഷ്‌ കുമാര്‍ കെ.ടി, സുരേഷ് കെ.വി, നിഷാദ് കെ.യം എന്നിവര്‍ നേതൃത്വം നല്‍കി.  പയ്യോളി അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയായ അറുകുലം പുറത്ത് മൊയ്തിന്‍ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe