ഗവർണർക്കെതിരായ സമരം തുടരും; ഗുണ്ടകളെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് പി.എം. ആർഷോ

news image
Jan 27, 2024, 1:03 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ജനാധിപത്യപരമായും സമാധാനപരമായും സമരം ചെയ്യാൻ അവകാശമുണ്ട്. ഗവർണർ അടക്കമുള്ളവർ അനുഭവിക്കുന്ന അവകാശങ്ങൾ സമരങ്ങളിലൂടെ നേടിയതാണ്. നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾ നമ്മുടെ മുമ്പിൽ ആരും പ്ലേറ്റിൽ വച്ച് നീട്ടിയതല്ലെന്നും ആർഷോ വ്യക്തമാക്കി.

ചട്ടവിരുദ്ധ ഇടപെടലുകൾക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്യുന്ന വിദ്യാർഥികലെ അവഹേളിക്കുകയും ആക്ഷേപിക്കുകയും പ്രകോപിപ്പിക്കുകയുമാണ് ഗവർണർ ചെയ്യുന്നത്. എങ്ങനെയും അക്രമസംഭവങ്ങൾ അരങ്ങേറുക എന്ന ഉദ്ദേശത്തോടെ നടത്തികൊണ്ടിരിക്കുന്ന പൊറാട്ട് നാടകങ്ങളെ കേരള പൊതുസമൂഹം തള്ളികളയണമെന്നും ആർഷോ ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന എസ്.എഫ്.ഐ പ്രവർത്തകരെ കുരങ്ങന്മാരെന്നാണ് കഴിഞ്ഞ ദിവസം ഗവർണർ ആക്ഷേപിച്ചത്. മുമ്പ് ക്രിമിനലുകളെന്ന് വിളിച്ചു. ഗുണ്ടകളെന്ന് ഇന്ന് വീണ്ടും ആവർത്തിച്ചു. സർവകലാശാലകളുടെ ചാൻസലർ നടത്തുന്ന

മാന്യതയില്ലാത്ത പദപ്രയോഗങ്ങൾക്കും ആക്ഷേപങ്ങൾക്കും കേരളത്തിലെ പൊതുസമൂഹം മറുപടി നൽകുമെന്നും പി.എം. ആർഷോ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe