ഖത്തറില്‍ ഇടിയോട് കൂടിയ കനത്ത മഴ

news image
Jul 28, 2022, 5:09 pm IST payyolionline.in

ദോഹ: ഖത്തറില്‍ കനത്ത മഴ. വ്യാഴാഴ്ച രാവിലെ മുതല്‍ ദോഹ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇടിയോട് കൂടിയ മഴ മണിക്കൂറുകളോളം തുടര്‍ന്നു. ദോഹ, അല്‍ വക്ര, അല്‍ റയാന്‍, ഐന്‍ ഖാലിദ്, അബു ഹമൂര്‍ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. കനത്ത മഴ മൂലം ചിലയിടങ്ങളില്‍ രാവിലെ ഗതാഗതവും തടസ്സപ്പെട്ടു.

 

ബുധനാഴ്ചയും രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഈ ആഴ്ച കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഹായം ആവശ്യമുള്ള അടിയന്തരഘട്ടങ്ങളില്‍ 999 എന്ന നമ്പരില്‍ വിളിക്കാമെന്നും അറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe