കർഷകർക്ക് ഐക്യദാർഢ്യം; പയ്യോളിയിൽ ആർജെഡി യുടെ നൈറ്റ്‌ മാർച്ച്‌

news image
Feb 27, 2024, 4:05 pm GMT+0000 payyolionline.in

പയ്യോളി: ഡൽഹിയിൽ കർഷകസമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി നൈറ്റ്‌ മാർച്ച്‌ നടത്തി. മാർച്ച്‌ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് പി ടി രാഘവൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ പി ഗിരീഷ്‌കുമാർ, പുനത്തിൽ ഗോപാലൻ, കെ ടി രാജ്നാരായണൻ, കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, കൊളാവി രാജൻ, പി പ്രജീഷ് സിന്ധുശ്രീശൻ, എന്നിവർ സംസാരിച്ചു. എം ടി കെ ഭാസ്കരൻ, വള്ളിൽ മോഹൻദാസ്,എം പി ജയദേവൻ, ഒ ടി മുരളീദാസ്,കെ ടി സന്തോഷ്‌, പി പി മോഹൻദാസ്, ചന്ദ്രൻ കണ്ടോത്ത്, പുനത്തിൽ അശോകൻ, ബാബുരാജ് രായരോത്ത്,ഇന്ദിര മത്തത്ത്, അട്ടാറോട്ട് രജിത കുമാരി, എസ് കെ പുഷ്പലത, ലിജിത എളാന്തൊടി,അഭിജിത്ത് കൊളാവി, കെ കെ ജിതേഷ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe