പയ്യോളി: കർക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലി തർപ്പണം നടത്തി. ദീനദയാൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിനാളുകളാണ് പയ്യോളി കടപ്പുറത്ത് ബലിതർപ്പണം നടത്തിയത്.വ്രതമെടുത്ത് ഈറനണിഞ്ഞു മൺമറഞ്ഞ പിതൃക്കളെ സങ്കൽപിച്ചു ജലം എടുത്തു പുണ്യാഹം തീർത്ത് എള്ള്, പൂവ്, ഉണക്കലരി ഉൾപ്പെടെ പൂജാദ്രവ്യങ്ങൾ കൊണ്ടു തർപ്പണം നടത്തി. മാഹി എ. സുജിത്ത് ശാന്തി നേതൃത്വം നൽകി. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലിയാണ് ഇത്തവണ നടത്തുന്നത്.