കൊയിലാണ്ടി : ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷം തുടങ്ങി. കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും കാഴ്ചശീവേലി നടന്നു. വാദ്യപ്രമാണ്യം കടമേരി ഉണ്ണികൃഷ്ണ മാരാര്ക്കയിരുന്നു. തായമ്പക, കേളി, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ് എന്നിവയുമുണ്ടായി. വിയൂര്‍ വീക്ഷണം കലാവേദിയുടെ സംഗീത സന്ധ്യയും അരങ്ങേറി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി എന്‍.പി നാരായണന് മൂസ്സത് നേതൃത്വം നല്കി. വിജയ ദശമിക്ക് കുട്ടികളെ അരിയിലെഴുതിക്കുന്നതിനുള്ള ബുക്കിംഗ് തുടങ്ങിയതായി ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇ.ആര് ഉണ്ണികൃഷ്ണന് നായരും എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ജെ കൃഷ്ണന് കുട്ടിയും അറിയിച്ചു. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ കാഴ്ചശീവേലി , പി.വി പ്രകാശനും സംഘവും നടത്തിയ നാദസ്വരക്കച്ചേരി, വിലക്കിനെഴുന്നെള്ളിപ്പ് എന്നിവ നടന്നു.