ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കുക : കെ എം സി എസ് എ പയ്യോളി യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

news image
Aug 3, 2022, 9:21 am IST payyolionline.in

പയ്യോളി : കേരള മുൻസിപ്പൽ ആൻറ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി കോർപ്പറേഷൻ, നഗരസഭ ഓഫീസുകൾക്ക് മുമ്പിൽ ആഗസ്റ്റ് 1 മുതൽ 6 വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി പയ്യോളി നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ ജ്വാല പരിപാടി നടത്തി.

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക,പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക,ഡി.എ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക,നഗരസഭ പദ്ധതി വിഹിതം വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കുക,ഐ കെ എം കെടുകാര്യസ്ഥത അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല നഗരസഭ ഓഫീസുകൾക്ക് മുമ്പിൽ നടക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണമെന്ന് പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് നഗരസഭ ഓഫീസിന് മുമ്പിലെ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കെ എം സി എസ് എ പയ്യോളി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ അനിൽ.വി അധ്യക്ഷത വഹിച്ചു.

കെ ടി വിനോദ്, പി.എം ഹരിദാസ് ,വി.കെ അബ്ദുറഹിമാൻ,സി കെ രജിത് കുമാർ,പി പി സജു, സി .മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഗിൽ ബോയ് ഫെർണ്ണാണ്ടസ് സ്വാഗതവും സുഹറ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe