ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധം

news image
Dec 6, 2024, 4:52 pm GMT+0000 payyolionline.in

തിരുവനന്തപുരം:ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്. ലോട്ടറിയുടെ സമ്മാന ഘനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി വിൽക്കുന്ന ഏജന്‍റുമാര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാൽ അച്ചടി നിര്‍ത്തിവെച്ചത്.

സാധാരണയായി പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തശേഷം ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, പൂജാ ബമ്പര്‍ നറുക്കെടുത്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്‍റെ വിൽപ്പന ആരംഭിച്ചിട്ടില്ല. ലോട്ടറി നറുക്കെടുപ്പിൽ 5000, 2000 , 1000 രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്‍റുമാരുടെ പ്രതിഷേധം.

സമ്മാന ഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആകാതെ ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചാൽ വിതരണത്തെ അടക്കം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe