കോൺഗ്രസ് ഗവർണർമാരെ ഉപയോഗിച്ചു ‘മാമാ പണി’ നടത്തിയെന്ന് എം.എം.മണി; നിയമസഭയിൽ പ്രതിഷേധം

news image
Jan 30, 2024, 3:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോൺഗ്രസിന്റെ ഭരണകാലത്തു ഗവർണർമാരെ ഉപയോഗിച്ചു ‘മാമാ പണി’ നടത്തിയിരുന്നുവെന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ  എം.എം.മണിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലായിരുന്നു മണിയുടെ പരാമർശം.

ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിപ്പിച്ചതു കോൺഗ്രസാണെന്നു മണി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെ സഭയെ മണി അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പരാമർശം സഭാരേഖയിൽനിന്നു നീക്കണമെന്നും അവശ്യപ്പെട്ടു. ‘മാമാ’‌ എന്ന പ്രയോഗം അത്ര മോശമല്ലെന്നും എങ്കിലും പരാമർശം പിൻവലിക്കാമെന്നും മണി അറിയിച്ചു.

ഗവർണർമാരെ ഉപയോഗിച്ചു സകല വൃത്തികേടും ചെയ്തവരാണു കോൺഗ്രസെന്നും മണി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎൽഎ അസഭ്യ പരാമർശം നടത്തിയിരുന്നു. എൽഡിഎഫ് പൊതുയോഗത്തിൽ ഗവർണറെ ‘നാറി’ എന്നു മണി അധിക്ഷേപിച്ചതു വിവാദമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe