ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്, ഒരാൾ മരിച്ചു. വെങ്ങളം കീറങ്ങോട്ട് രമേശനാണ് മരണമടഞ്ഞത്. പരിക്ക് പറ്റിയ കീഴാരി വേലായുധനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.
പള്ളിപ്പറമ്പിൽ മനാഫിൻ്റ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്നു വീണു തൊഴിലാളികൾ കുടുങ്ങി പോവുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി കോൺക്രീറ്റ് ബീമ് മാറ്റിയ ശേഷം തൊഴിലാളികളെ പുറത്തമെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ പാറമ്മേൽ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശന്. ഭാര്യ: ബിന്ദു.