കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഗർഭസ്ഥ ശിശു മരിച്ചത്. അമ്മയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടാണ് അമ്മ മരിച്ചത്.
കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം
Sep 13, 2024, 12:07 pm GMT+0000
payyolionline.in
ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 ..
“സർഗാടെക്സ് 2024”; സർഗാലയയിൽ ഹാൻഡ്ലൂം ഫാഷൻ ഷോ സംഘടിപ്പിച്ചു