കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിക്കെതിരെ ഡ്രൈവറുടെ അതിക്രമം; പ്രതി അറസ്റ്റില്‍

news image
May 24, 2023, 1:25 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് – മാനന്തവാടി എസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe