കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർഥിനി ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു

news image
Jan 10, 2023, 12:08 pm GMT+0000 payyolionline.in

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന അനിൽകുമാറിന്‍റെ മകൾ അനഘ (16) ആണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.

ജനുവരി രണ്ടിനാണ് കുട്ടിക്ക് കടുത്ത ചർദ്ദി തുടങ്ങിയത്. തുടർച്ചയായ ചർദ്ദിയെ തുടർന്ന് നടത്തിയ പരിശോധനയിൽ മാരകമായ രീതിയിൽ ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായി. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ ഗുരുതരമായി തകരാറിലായതിനെ തുടർന്ന് മെഡി. കോളജിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. ഡിസംബർ 31 വരെ എൻ.എസ്.എസ് ക്യാമ്പിൽ സജീവമായിരുന്നു വിദ്യാർഥിയെന്ന് അധ്യാപകർ പറഞ്ഞു. മൃതദേഹം മെഡി. കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe