കോടിക്കല്‍ മദ്രസ്സയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നവീകരണ പദ്ധതി നടപ്പിലാക്കി

news image
Oct 13, 2013, 11:52 pm IST payyolionline.in

നന്തിബസാര്‍: മദ്രസ്സ നവീകരണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ് ഉപയോഗിച്ച് കോടിക്കല്‍ ശറഫുല്‍ ഇസ്ലാം കമ്മിറ്റി സ്ഥാപിച്ച ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌, സയന്‍സ് ലാബ്‌ എന്നിവയുടെ   ഉദ്ഘാടനം മദ്രസ ഹാളില്‍ നടന്നു. ലൈബ്രറി ഇ.കെ. ജമാല്‍ ഗുരുക്കളും, കമ്പ്യൂട്ടര്‍ ലാബ്‌ വി.കെ.അബ്ദുറസാക്കും, സയന്‍സ് ലാബ്‌ കെ.എം. അബുബക്കര്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്തു. എം.ചേക്കുട്ടിഹാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇ.കെ.മുഹമ്മദ്‌ മാസ്റ്റര്‍, പി.ബഷീര്‍, കൊയിലോത്ത് അബുബക്കര്‍ഹാജി, പി.വി.സി. ഇബ്രാഹിം ഹാജി, പി.വി.അഫ്സ്സല്‍,പി.കെ.ഉസ്സൈന്‍ഹാജി എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe