കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

news image
Oct 16, 2013, 10:43 pm IST payyolionline.in

തിക്കോടി: പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ അണലക്കാട് ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവരാത്രി ആഘോഷിച്ചു. ഗ്രന്ഥം വെയ്പ്പ്, വിശേഷാല്‍ പൂജകള്‍, രാഗം തൃക്കോട്ടൂരിന്റെ സംഗീതനിശ, പള്ളിക്കര ശ്രീരാഗം സ്‌കൂള്‍ ഓഫ് മ്യൂസിക്ക് വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന, എഴുത്തിനിരുത്ത് ക്ഷേത്രം മഹിളാവേദിയുടെ ലളിതാസഹസ്രനാമാര്‍ച്ചന എന്നിവ നടന്നു.
തൃക്കോട്ടൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഗ്രന്ഥം വെയ്പ്പ്, പള്ളിക്കര ശ്രീരാഗം സ്‌കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു.  ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, ഗാനാസുധ തായമ്പക, എഴുത്തിനിരുത്ത് എന്നിവ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe