കൊല്ലത്തെ മത്സ്യമാര്‍ക്കറ്റ് അടച്ചുപ്പൂട്ടി: തൊഴിലാളികള്‍ ദുരിതത്തില്‍

news image
Oct 9, 2013, 12:46 pm IST payyolionline.in

കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ  കൊല്ലം മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടിയതോടെ തൊഴിലാളികള്‍ പട്ടിണിയില്‍.  സമീപത്തെ ക്ഷേത്രകമ്മിറ്റിയുടെ പരാതിയെ തുടര്‍നാണ് അധികൃതര്‍  മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. കാലാകാലമായി സ്വകാര്യ വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള ഈ മത്സ്യമാര്‍ക്കറ്റിലാണ്  വിപണനം നടന്നത്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുന്നത്. കൊല്ലത്ത് മത്സ്യമാര്‍ക്കറ്റിനായി ബജറ്റില്‍ പണം നീക്കിവെക്കാറുണ്ടെങ്കിലും  ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാര്‍ക്കറ്റ് പൂട്ടിയതോടെ മത്സ്യവിപണനം റോഡിനു സമീപത്താണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തരമായി താല്‍കാലിക സംവിധാനം ഒരുക്കി മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe