കൊലപാതക ശ്രമം: നടൻ വിനീത് തട്ടിൽ റിമാൻഡിൽ

news image
Jul 27, 2022, 1:07 pm IST payyolionline.in

അന്തിക്കാട് : സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽഅറസ്റ്റിലായ സിനിമാ താരത്തെ കോടതി റിമാൻഡ് ചെയ്‌തു. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടി പ്പരിക്കേൽപ്പിച്ച കേസിലാണ് സിനിമാ താരം വിനീത് തട്ടിൽ(44) റിമാൻഡിലായത്‌. കടം വാങ്ങിയ പണം തിരികെ ചോദിച്ച് വിനീതിന്റ പുത്തൻപീടികയിലെ വാടക വീട്ടിലെത്തിയ അലക്‌സുമായി വിനീത് തർക്കത്തിലാവുകയും വടി വാളുകൊണ്ട് വെട്ടുകയുമായിരുന്നു എന്നാണ് പരാതി.

അലക്‌സിന്റെ കൈക്കാണ് പരിക്കേറ്റത്. വധശ്രമത്തിന് കേസെടുത്ത പൊലീസ് വിനീതിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. അലക്സിനെ വെട്ടാനുപയോഗിച്ച വടിവാൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്തിക്കാട് ഇൻസ്പെക്ടർ പി കെ ദാസ്, എസ്ഐ എം സി ഹരീഷ്, എഎസ്ഐമാരായ, മുഹമ്മദ് അഷറഫ്, എം കെ അസീസ്, സീനിയർ സിപിഒമാരായ ഇ എസ് ജീവൻ, സോണി സേവ്യർ ,സിപിഒ കെ എസ്  ഉമേഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe