കൊയിലാണ്ടി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടർ പൂരി ഫയർ സമർപ്പണം നടത്തി

news image
Feb 12, 2024, 11:17 am GMT+0000 payyolionline.in

 കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടർ പൂരി ഫയർ സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല സെക്രട്ടറി പി ശ്രീരാജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് എം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സത്യനാഥൻ കെ.പി സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ജിവാനന്ദൻ മാസ്റ്റർ, ഇ.കെ ജുബീഷ്,  കെ.എസ് ജയദേവ്,  വി ആർ റജിൽ,  പി ബിജു,  ഉഷ മനോജ് തുടങ്ങിയവർ സംസാരിച്ചു.

 

സംഘടനയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ അനുബന്ധ പരിപാടികൾ നടന്നുവരികയാണ്. സംസ്ഥാന സമ്മേളനം മാർച്ച് 2, 3, 4 തിയ്യതികളിലായ് കോഴിക്കോട് വച്ചു നടക്കും. യോഗത്തിനു അഭയം പ്രസിഡണ്ട് മുഹമ്മദ് കോയ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe