കൊയിലാണ്ടി ആന്തട്ട ഗവ. യു.പി. സ്കൂളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശാരീരിക പ്രതിരോധ പരിശീലനം ആരംഭിച്ചു

news image
Feb 12, 2024, 4:52 am GMT+0000 payyolionline.in

കൊയിലാണ്ടി: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശാരീരിക പ്രതിരോധ പരിശീലനം ആന്തട്ട ഗവ. യു.പി. സ്കൂളിൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ കളരി പരിശീലനവും പി.ടി.എ സഹായത്തോടെ കരാട്ടെ പരിശീലനവുമാണ് സ്കൂളിൽ ആരംഭിച്ചത്. പ്രതിരോധ പരിശീലനത്തിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ പി. വിശ്വൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.എൽ.എ കെ. ദാസൻ, പന്തലായനി ബി.പി.സി ദീപ്തി, കളരി പരിശീലകൻ കെ.സി.ദിനേശ് പ്രസാദ്, കരാട്ടെ പരിശീലകൻ ജയപ്രകാശ് കോഴിക്കോട്, എം.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എം.ജി ബൽരാജ് സ്വാഗതവും പി.ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe